High court to hear petitions related to sabarimala

163 views

ശബരിമല ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും


ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡും ഇന്ന് കോടതിയില്‍ വിശദീകരണം നൽകും


ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാർ സത്യവാങ്‌മൂലം സമർപ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡും ഇന്ന് കോടതിയില്‍ വിശദീകരണം നൽകും. ശബരിമലയിൽ അക്രമം നടത്തിയ പോലീസ് കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയർമാൻ അനോജ് കുമാർ സമർപ്പിച്ച ഹർജിയും ഇന്നു കോടതിയുടെ പരിഗണയിലുണ്ട്. ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

High court to hear petitions related to sabarimala.

You may also like

Vlogs Video

Commedy Video