Saritha Nair's letter to CM Pinarayi Vijayan

339 views

സരിതയുടെ പ്രതീക്ഷ മുഖ്യമന്ത്രിയില്‍

സോളാര്‍ കേസില്‍ വീണ്ടും പരാതിയുമായി സരിത നായര്‍ മുഖ്യമന്ത്രിയെ സമീപിച്ചു

സോളാര്‍ കേസില്‍ വീണ്ടും പരാതിയുമായി സരിത നായര്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതി ഉടന്‍ തന്നെ അദ്ദേഹം ഡിജിപിക്കു കൈമാറുകയും ചെയ്തു


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ നല്‍കിയിരുന്ന പരാതികള്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പാണ് സരിത ഒരു ബന്ധു മുഖേന പരാതി മുഖ്യമന്ത്രിക്ക് എത്തിച്ചത്. കമ്മീഷന് മുന്‍പ് നല്‍കിയ പീഡന പരാതികള്‍ അടക്കമുള്ളവ ഈ പരാതിയിലും ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പരാതിയില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുത്തില്ല.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Saritha Nair's letter to CM Pinarayi Vijayan.

You may also like

Sports Video

Vlogs Video