In Antarctic dry valleys, early signs of climate change-induced shifts in soil

274 views

മഞ്ഞു തീര്‍ന്നാല്‍ അന്റാര്‍ട്ടിക്കയില്‍ താമസിക്കാം...???


ആഗോളതാപനത്തില്‍ ആര്ട്ടിക്കും അന്റാര്‍ട്ടിക്കയിലും ഉരുകിയൊലിച്ചാല്‍ ബാക്കിയാകുന്നത് എന്ത്

വന്‍തോതില്‍ മഞ്ഞ് ഉരുകുന്നത് കാരണം ഇരു ധ്രുവപ്രദേശങ്ങളിലെയും മഞ്ഞുപാളികളുടെ അളവ് കുറഞ്ഞുവരുകയാണ്.താപനിലയിലും ഈ വ്യത്യാസം കാണാം.ആര്‍ട്ടിക്കിലെ മഞ്ഞുരുകിയാല്‍പിന്നെ അവിടെ ബാക്കിയാകുന്നത് കടല്‍മാത്രമാണ്.എന്നാല്‍അന്റാര്‍ട്ടികയിലെ മഞ്ഞുരുകിയാല്‍ ബാക്കിയാകുന്നത് ഒരു വന്‍കരതന്നെയാണത്രെ.ലോകത്തിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ മരുഭൂമി സ്ഥിതിചെയ്യുന്നത് അന്റാര്‍ട്ടിക്കയിലാണ്.കാലാവസ്ഥ വ്യതിയാനം കാരണം അന്റാര്‍ട്ടികയിലെ മണ്ണിന്റെ ഘടനയും മാറുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.സസ്യങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ രീതിയിലേക്ക് മണ്ണിന്റെ അവസ്ത മാറുന്നതായിട്ടാണ് കണ്ടെത്തല്‍.ഇതിനു സഹായിക്ക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും ഈ വരണ്ട മരുഭൂമിയില്‍ വര്‍ദ്ധിച്ചതായി ഗവേഷകര്‍ പറുന്നു.കാലാവസ്ഥ വ്യതിയാനം ഭീകരമാകുന്നതോടെ ഇന്ന് മനുഷ്യവാസമുള്ള പല പ്രദേശങ്ങളും കടല്‍കയറുമെന്നും അന്റാര്‍ട്ടിക ഒരു വന്‍കരയായി മാറുമെന്നുമാണ് നിഗമനം.ഇവിടെ മനുഷ്യവാസം സാധ്യമാകുമോയെന്നകാര്യമാണ് ഗവേഷകര്‍ പരിശോധിച്ചുവരുന്നത്
ഓരോ വേനല്‍ക്കാലത്തും അന്റാര്‍ട്ടിക്കയിലെ മഞ്ഞ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഈ തരിശുഭൂമിയില്‍ ജീവനുണ്ടാകുമെന്നുറപ്പാണ്‌

In Antarctic dry valleys, early signs of climate change-induced shifts in soil.

You may also like

News Video

Commedy Video