Supporting TAPI Saudi Arabia tries to decrease Iran’s regional role

16262 views

ചോരപ്പുഴയില്ല-ഇറാനെ വീഴ്ത്താന്‍ സൗദി....

രക്തം വീഴാതെ ഇറാനെ ഒതുക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കൂട്ടുപിടിച്ച് സൗദി നീക്കം

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയാണ് ടാപി.തുര്‍ക്ക്‌മെനിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ ഇന്ത്യ ഈ നാല് രാജ്യങ്ങളാണ് ടാപ്പി പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്.സൗദിക്ക് നേരിട്ട് പങ്കാളിത്തമില്ലെങ്കിലും പാകിസ്ഥാന് ടാപ്പിക്കായി സാമ്പത്തിക സഹായം നല്‍കുന്നത് സൗദിയാണത്രെ.സാധാരണ ഊര്‍ജ്ജ ആവശ്യങ്ങള്‍ പാകിസ്ഥാന്‍ ഇറാനെആശ്രയിക്കുന് സാഹചര്യം ഇതോടെ അവസാനിക്കും.പാകിസ്ഥാനും ഇറാനുമായുള്ള ബന്ധം മുറിയുന്നത് സൗദിക്കു ഗുണമായേക്കാം.ഇന്ത്യയും ഇറാനുമായി വാതകഇറക്കുമതിക്ക് ശ്രമിച്ചിരുന്നു അമേരിക്കയുടെ ഇടപെടലോടെ അത് തടസ്സപ്പെട്ടു.ഈ സാഹചര്യത്തിലാണ് തുര്‍ക്ക്‌മെനിസ്ഥാനുമായി ബന്ധപ്പെടുന്നത്.
ഇറാനെ വിട്ട് പാകിസ്ഥാന്‍ തുര്ക്ക്‌മെനിസ്ഥാനുമായി വൈദ്യതി വാങ്ങാനുള്ള കരാറും ഒപ്പുവെച്ചിട്ടുണ്ട്.എന്നാല്‍ കൈവശമഉള്ള വാതകം ആഗോള വിപണിയില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ ഇറാന്‍ നീക്കമിടുന്നതായും വാര്‍ത്തകളുണ്ട്‌.ഊര്‍ജ്ജവിഭവ സമ്പന്നമായ തുര്‍ക്കിമെനിസ്ഥാനിലെ വാതകം പൈപ്പ് ലൈന്‍വഴി 3 രാജ്യങ്ങളിലേക്കെത്തിക്കും.കഴിഞ്ഞ ദിവസം തറക്കല്ലിട്ട പദ്ധതി ഇന്ത്യയില്‍ 1814 കിമീറ്റര്‍ ദുരം വരും
.............................................
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

Supporting TAPI Saudi Arabia tries to decrease Iran’s regional role.

You may also like

News Video

Commedy Video