North Korea's Kim Jong-un crosses into South Korea

2444 views

ചരിത്രം വഴിമാറി...കൊറിയയില്‍ സമാധാനക്കാറ്റ്


കൊറിയകളുടെ നിർണായക ഉച്ചകോടിക്കു തുടക്കം;ഇത് ചരിത്രം



ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ത്യന്‍സമയം രാവിലെ ആറ് മണിയോടെയാണ് ചര്‍ച്ച തുടങ്ങിയത്.
സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലേക്ക് വന്നത്. അദേഹത്തെ നേരിട്ട് സ്വീകരിക്കാനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തി.ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പാന്‍ മുന്‍ ജോം എന്ന അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്നത്.കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.പാന്‍ മുന്‍ ജോമിലെ ദക്ഷിണ കൊറിയന്‍ ക്യാമ്പിലേക്ക് എത്തിയ കിം ജോംഗ് ഉന്‍ സംഘവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ദക്ഷിണകൊറിയന്‍ അധികൃതരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. 10 വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. കൊറിയന്‍ വിഭജനത്തിന് ശേഷം ഇതു മൂന്നാം തവണയാണിത്. ഇതിനു മുന്‍പ് 2000, 2007 എന്നീ വര്‍ഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ കണ്ടിരുന്നു..

You may also like

News Video

Kids Video