2018 Hyundai i20 Elite CVT launched – Price Rs 7 lakh

230 views

എലൈറ്റ് i20 സിവിടി വിപണിയില്‍


എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പിനെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചു



മാഗ്ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും.
7.04 ലക്ഷം രൂപയാണ് എലൈറ്റ് i20 മാഗ്ന സിവിടിയുടെ വില. അതേസമയം എലൈറ്റ് i20 ആസ്റ്റ സിവിടിക്ക് വില 8.16 ലക്ഷം രൂപയാണ് വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയുള്ളത് . . ബലെനോ സിവിടിയെക്കാളും നേരിയ വിലക്കുറവിലാണ് പുതിയ ഹ്യുണ്ടായി എലൈറ്റ് i20 സിവിടിയുടെ വരവ്.പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ എലൈറ്റ് i20 സിവിടി വകഭേദങ്ങള്‍ ലഭ്യമാവുക.1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍. 83 bhp കരുത്തും 114 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പുറംമോഡിയിലും അകത്തളത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവന്നത്. പുതിയ സിവിടി വകഭേദങ്ങളുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

2018 Hyundai i20 Elite CVT launched – Price Rs 7 lakh.

You may also like

Vlogs Video

Commedy Video