കണ്ണിലെ ക്യാൻസർ
മെലനോമ എന്ന അര്‍ബുദം- കണ്ണില്‍ ഉണ്ടാകാറുള്ള പ്രാധാന കാന്‍സറാണ്
കണ്ണിലെ ക്യാൻസർ സംഭവിക്കുന്നത് വിവിധ രീതികളിലും പല കാരണങ്ങൾകൊണ്ടുമാണ്.കണ്ണിലെ ക്യാന്‌സറിന്റെ പ്രധാന ലക്ഷണമാണ് കാഴ്ച മങ്ങുന്നത്. കണ്ണില്‍ മങ്ങല്‍ വരുകയും വെളിച്ചത്തിന്റെ ഒന്ന് രണ്ടു കുത്തുകള്‍ മാത്രം കണ്ണിന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങുകയും ചെയ്യുക പ്രധാന ലക്ഷണങ്ങളാണ് .എന്നാൽ കണ്ണുകള്‍കുള്ളിൽ കറുത്ത പാടുകളോ,കണ്ണ് ചെറുതാവുകയോ ചെയ്യുക ഇവയൊക്കെ കണ്ണിലെ ക്യാൻസർ ലക്ഷണങ്ങളായി ഉറപ്പിക്കാൻ സാധിക്കില്ല . മറ്റു പല കാരണങ്ങള്‍ കൊണ്ടും ഈ ലക്ഷണങ്ങള്‍ കണ്ടേക്കാം .മെലനോമ എന്ന അര്‍ബുദം- കണ്ണില്‍ ഉണ്ടാകാറുള്ള പ്രാധാന കാന്‍സറാണ് . ഈ രോഗം വരുന്നത് കണ്ണിലെ യുവിയാ എന്ന അവയവത്തിനു മേലെ സെല്ലുകള്‍ ആസ്വാഭിവകമായി വളര്‍ന്നു ട്യൂമറായി മാറുബോഴാണ്. കണ്ണുകള്‍ ഉള്‍പ്പെടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും അനാവശ്യ വസ്തുക്കള്‍ തള്ളിക്കളയാന്‍ സഹായിക്കുന്ന ലിംഫ് നോഡുകളെ ബാധിക്കുന്ന രോഗമാണ് ഇന്‍ട്രാക്യുലാര്‍ ലിംഫോമ കാന്‍സര്‍.കാരണം ശരീരം ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാൽ ഈ രോഗം കണ്ടുപിടിക്കാന്‍ പ്രയാസമാണ്.റെറ്റിനോബ്ലാസ്റ്റോമ ഇത് കുട്ടികളില്‍ ഏറ്റവും സാധാരണമായ കണ്ടു വരുന്ന കണ്ണ് കാന്‍സറാണ്. ഓരോ വര്‍ഷവും 200 മുതല്‍ 300 വരെ കുട്ടികളില്‍ ഈ അര്‍ബുദം കണ്ടു വരുന്നു. കണ്‍പോളയുടെ ചുറ്റുമുള്ളതും കൃഷ്ണമണിയുടെ ഉള്ളിലുള്ളതുമായ നേരിയ രേഖയായ കണ്‍ജംഗ്റ്റിവല്‍ ബാധിക്കുന്നതാണ് കണ്‍ജംഗ്റ്റിവല്‍ മെലനോമ എന്ന കാന്‍സര്‍.ഈ അപൂര്‍വ തരം ക്യാന്‍സര്‍ സംഭവിക്കുന്നത് കണ്‍ജംഗ്റ്റിവല്‍ എന്ന രേഖയില്‍ ഒരു ട്യൂമര്‍ വളരുമ്‌ബോള്‍ ആണ്. ഇത് കണ്ണുകളില്‍ കറുത്ത പാടുകള്‍ വരുത്തും. പതിയെ ഇത് കണ്ണിനു ചുറ്റുമുള്ള മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചു തുടങ്ങും.ലാക്രിമ്മല്‍ ഗ്ലാന്‍ഡ് കാന്‍സര്‍- കാന്‍സര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളിലെ ട്യൂമര്‍ മാറികൊണ്ടിരിക്കുമ്പോൾ ഈ അപൂര്‍വ തരം ക്യാന്‍സര്‍ ആരംഭിക്കും .ലാക്രിമ്മല്‍ ഗ്രന്ഥികളെയാണ് ഈ അര്‍ബുദം ബാധിക്കുന്നത്.ട്യൂമറിന്റെ വലിപ്പവും,അത് എത്രത്തോളം പടര്‍ന്നു എന്നും അടിസ്ഥാനമാക്കിയാണ് സര്‍ജറി തീരുമാനിക്കുക. റേഡിയേഷന്‍ ചികിത്സ, ലേസര്‍ തെറാപ്പിഎന്നിവ ചികിത്സാ രീതികളാണ് .
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
Eye Cancer: Symptoms an.