ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വളരാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻറെ പ്രധാന കേന്ദ്രമായിട്ടാണ് ബാംഗ്ലൂരില്‍ ഈ ഗവേഷണ സ്ഥാപനം തുറന്നത്
സ്വീഡിഷ് ടെക്നോളജി കമ്ബനിയായ എറിക്‌സൺ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ് ബാംഗ്ളൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗമനത്തിനും ഉന്നത ഗവേഷണത്തിനുമായാണ് എറിക്‌സണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനം തുറന്നത്.'ഈ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനം കൂടുതല്‍ ഗവേഷണ-പഠന ആവശ്യത്തിനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കും ഈ ശാസ്ത്ര ശാഖയുടെ പുരോഗമനത്തിനും വേണ്ടിയാണ് ബാംഗ്ലൂരില്‍ ഇപ്പോള്‍ ഇങ്ങനെയൊരു സ്‌ഥാപനം തുടക്കാം കുറിച്ചത്' കമ്ബനി അധികൃതർ അഭിപ്രായപ്പെട്ടു.ബാംഗ്ലൂരില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന് 2019-തോടുകൂടി 150 തൊഴിലുകള്‍ ഡാറ്റ സയന്റിസ്റ്, എഞ്ചിനീയര്‍, മെഷീന്‍ ലേര്‍ണിംഗ്, എ.ഐ ആര്‍ക്കിടെക്‌ട്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് എന്നി മേഖലകളില്‍ നല്കാന്‍ സാധിക്കും.മൈക്രോസോഫ്റ്റ് ലോഗിന്‍ ബഗ് ഓഫീസ് അക്കൗണ്ടുകള്‍ ഹൈജാക് ചെയ്യപ്പെടുന്നതിന് വഴിയൊരുക്കും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻറെ പ്രധാന കേന്ദ്രമായിട്ടാണ് ബാംഗ്ലൂരില്‍ ഈ ഗവേഷണ സ്ഥാപനം തുറന്നത്, മാത്രവുമല്ല, നാല് ബിസിനസ് മേഖലകളിലെ പ്രോജെക്ടിനായിട്ടും, അഞ്ച് വാണിജ്യ മേഘലകളിലെ പ്രോജെക്ടിനുമായിട്ടാണ് ഇത്. എല്ലാ മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കാനും കൂടിയാണ് ഈ സ്ഥാപനം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രൊജെക്ടുകളാണ് ഈ കമ്ബനിയില്‍ കൊണ്ടുവരാന്‍ പോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ മെഷീന്‍ ലാംഗ്വേജ് കൊണ്ടുള്ള സാദ്ധ്യതകള്‍ ഒട്ടേറെയാണ്. നെറ്റ്‌വര്‍ക്ക് കൈകാര്യം ചെയ്യുവാനും, ഡാറ്റ സംബന്ധിച്ച കാര്യങ്ങള്‍ക്കും, കൂടാതെ, കൂടുതല്‍ ജോലി സാധ്യതകളുമാണ് ഇത് വഴി ലഭിക്കുന്നത്.പര്യവേക്ഷണത്തിനായി സര്‍വീസ് പ്രൊവൈഡര്‍മാര്‍, വ്യവസായ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമി എന്നിവയുമായി കമ്പനി പങ്കാളിത്തം തേടും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം ഇന്ത്യയിലും സ്വീകാര്യതയേറിവരുന്ന ഈ അവസരത്തിൽ എറിക്സൻറെ വരവ് കൂടുതൽ സഹായമാകും.ദൃശ്യ–സംസാര സംവേദനങ്ങൾ, തീരുമാനമെടുക്കാൻ വിവർത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തിക.