India’s MLAs earn Rs 24.59 lakh per year; Karnataka has the richest

349 views

അതിസമ്പന്നരായ എംഎല്‍എമാര്‍


രാജ്യത്തെ എംഎല്‍എമാരില്‍ അതിസമ്പന്നന്മാര്‍ കര്‍ണാടകയില്‍



കര്‍ണാടകയിലെ 203 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 1.1 കോടി രൂപയാണ്. പ്രതിമാസം ഏതാണ്ട് ഒമ്പതു ലക്ഷം രൂപയിലേറെ. ;അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്

കേരളത്തിലെ 56 എംഎല്‍എമാരുടെ കണക്കുകളും പരിശോധിച്ചു. 14.16 കോടിയാണ് ഇവരുടെ ആകെ വരുമാനം. ശരാശരി വാര്‍ഷിക വരുമാനം 25.29 ലക്ഷം. ഏറ്റവുമധികം വാര്‍ഷിക വരുമാനമുള്ള 20 എംഎല്‍എമാരുടെ പട്ടികയില്‍ കെ. മുരളീധരന്‍ ഇടം പിടിച്ചു.

മുരളിയുടെ ആകെ വരുമാനം 13.04 കോടി രൂപയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഏറ്റവും കുറവു വരുമാനമുള്ള 20 എംഎല്‍എമാരുടെ പട്ടികയില്‍ വി.എസ്. അച്യുതാനന്ദനും (41,000 രൂപ) മാവേലിക്കര എംഎല്‍എ ആര്‍.രാജേഷും (60,000 രൂപ) ഉള്‍പ്പെട്ടിട്ടുണ്ട്്.രാജ്യത്താകെയുള്ള 4086 സിറ്റിങ് എംഎല്‍എമാരില്‍ 3145 പേരുടെ ശരാശരി വരുമാനം 24.59 ലക്ഷം മാത്രമാണ്. കിഴക്കന്‍ മേഖലയില്‍നിന്നുള്ള 614 എംഎല്‍എമാരാണ് വരുമാനത്തില്‍ ഏറ്റവും പിന്നില്‍. വെറും 8.4 ലക്ഷം മാത്രമാണ് ഇവരുടെ ശരാശരി വാര്‍ഷിക വരുമാനം.

India’s MLAs earn Rs 24.59 lakh per year; Karnataka has the richest.

You may also like

News Video

Vlogs Video