കോടികളുടെ സ്വര്‍ണത്തിലും പണത്തിലും മുങ്ങിയ ദേവി
വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് വേറിട്ട നവരാത്രി ആഘോഷം
രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും കൊണ്ട് ആത്മഹത്യ വരെ ചെയ്യുന്ന എത്രയോ മനുഷ്യര്‍...ഇവര്‍ക്കിടയിലാണ് ഒരു ദേവീ വിഗ്രഹത്തെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും നോട്ടുകളും കൊണ്ട് മൂടുന്നത് .നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും. വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ കൊണ്ട് അമ്മാനമാടിയുള്ള വേറിട്ട നവരാത്രി ആഘോഷം.
ദേവീവിഗ്രഹത്തെ അണിയിക്കാന്‍ ഇക്കുറി നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചത്. ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി രണ്ടരക്കോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു.ഞായറാഴ്ച്ച പ്രത്യേക പൂജകള്‍ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കി.
ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല വിദേശ കറന്‍സികളും ഇതിനായി ഉപയോഗിക്കാറുണ്ട്.ഈ വര്‍ഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വര്‍ണവും പണവും വഴിപാടായി സമര്‍പ്പിച്ചതെന്നാണ് വിവരം. 140 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Gold Worth Rs. 2 Crore And Rs. 2.5 Crore In Notes For Vizag Temple Deity.