ട്വി‌റ്ററിനെതിരെ പിടിമുറുക്കി കേന്ദ്ര സർക്കാർ | Indian government cracks down on Twitter | News60

153 views

ട്വി‌റ്ററിനെതിരെ പിടിമുറുക്കി കേന്ദ്ര സർക്കാർ Video News Agency
Indian government cracks down on #Twitter
സമൂഹമാദ്ധ്യമ നിയമ ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ട്വി‌റ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം ശക്തമാകുന്നു. പോസ്‌റ്റുകൾ നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥനെ നിയമിക്കാത്ത ട്വി‌റ്റർ നടപടിയിൽ കേന്ദ്രം അവസാന മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു പതിറ്റാണ്ടോളമായി ഇന്ത്യയിൽ പ്രവർത്തിച്ചിട്ടും ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമയബന്ധിതമായോ സുതാര്യമായോ പരിഹരിക്കാൻ ട്വി‌റ്ററിന് കഴിഞ്ഞിട്ടില്ലെന്നും ഐ ടി മന്ത്രലയം പുറത്തിറക്കിയ നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാൽ പ്ളാറ്റ്ഫോമിലുണ്ടാകുന്ന പ്രശ്‌നങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടാൻ ട്വി‌റ്ററും ബാദ്ധ്യസ്ഥമാണെന്ന് സർക്കാറിന്റെ മുന്നറിയിപ്പ്.

ഐ ടി നിയമങ്ങൾ പാലിക്കുക, അല്ലാത്ത പക്ഷം അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണം. നിയമം പാലിക്കാനുള‌ള അവസാന അവസരത്തിലും വീഴ്‌ച വരുത്തിയാൽ 2000ലെ ഐടി ആക്ട് 79ാം അനുച്ഛേദമനുസരിച്ച് ട്വി‌റ്ററിന് ലഭിക്കുന്ന ബാദ്ധ്യതകൾ ഒഴിവാകുന്ന ആനുകൂല്യം സർക്കാർ പിൻവലിക്കും. അങ്ങനെയെങ്കിൽ അനന്തരനടപടികളും നേരിടേണ്ടി വരുമെന്നാണ് കേന്ദ്രം ആവർത്തിക്കുന്നത്.

നേരത്തെ ഉപരാഷ്‌ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ളൂ ബാഡ്‌ജ് ട്വി‌റ്റർ നീക്കം ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ ബാഡ്‌ജ് തിരികെ സ്ഥാപിച്ചു. ആർ എസ് എസ് നേതാക്കളുടെ അക്കൗണ്ടിലെയും ബാഡ്ജ് ട്വി‌റ്റർ പിൻവലിച്ചിരുന്നു.


..........................................
.......................................
.......................................
..........................................
.........................................






Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml

Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

Technolo.

You may also like

News Video

Vlogs Video