ksrtc rented scania under crisis and to stop

423 views

വെളുക്കാന്‍ തേച്ചതും പാണ്ടായി.....

കെ.എസ്.ആര്‍.ടിസിയിലെ വാടക സ്‌കാനിയായും നഷ്ടത്തില്‍


നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെക്ക് കൂപ്പ് കുത്തുന്ന കെ.എസ്.ആര്‍.ടിസിയിലെ വാടക സ്‌കാനിയായും നഷ്ടത്തിലേക്ക്. ഇതോടെ വാടക പരീക്ഷണം അവസാനിപ്പിക്കുകയാണ് ഗവ.മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയോടെ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സംവിധാനം അവസാനിപ്പിക്കാനാണ് നിര്‍ദേശമെന്ന് മാധ്യം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വാടക സ്‌കാനിയകള്‍ സര്‍വിസ് നടത്തുന്ന ഇനത്തില്‍ പ്രതിമാസം ശരാശരി 13 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യത വരുന്നത്. ഒരു കിലോമീറ്റര്‍ ഓടുന്നതിന് 52 രൂപയാണ് വാടക വണ്ടികള്‍ക്ക് മൊത്തം ചെലവ്. എന്നാല്‍, ഒരു കിലോമീറ്ററിലെ വരുമാനമാകട്ടെ 46 രൂപയും. കഴിഞ്ഞ നവംബറില്‍ മാത്രം നഷ്ടം 21.50 ലക്ഷം രൂപ. മറ്റ് മാസങ്ങളിലെല്ലാം എട്ട് ലക്ഷം മുതല്‍ മുകളിലേക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

ksrtc rented scania under crisis and to stop.

You may also like

Entertainment Video

Vlogs Video