How to Avoid BP or Pre-Hypertension

200 views

ബിപി അഥവാ- പ്രീഹൈപ്പര്‍ടെന്‍ഷന്‍ എങ്ങിനെ ഒഴിവാക്കാം


ബിപി അഥവാ പ്രീഹൈപ്പര്‍ടെന്‍ഷന്‍(Prehypertension‌) കൂടുന്നതിന്റെ സൂചന എങ്ങിനെ ഒഴിവാക്കാം

ഒരാള്‍ക്ക് ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് പ്രീഹൈപ്പര്‍ടെന്‍ഷന്‍.അതായത്, സിസ്റ്റോളിക് (ഉയര്‍ന്ന രക്തസമ്മര്‍ദം ) 120 നും 139 നും ഇടയിലും ഡയസ്റ്റോളിക് (താഴ്ന്ന രക്തസമ്മര്‍ദം ) 80 നും 89 നും ഇടയിലും ആകുന്ന അവസ്ഥയാണ് പ്രീഹൈപ്പര്‍ടെന്‍ഷന്‍. സ്ത്രീകളെ അപേക്ഷിച്ച്‌, പുരുഷന്മാരിലാണ് പ്രീ ഹൈപ്പര്‍ടെന്‍ഷനുള്ള സാധ്യത കൂടുതല്‍. ചെറുപ്പക്കാരിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. പുകയില ഉപയോഗം.അമിതമായമദ്യംകഴിക്കല്‍ , പുകവലി, ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത്, അമിതഭാരം എന്നിവ അപകടസാധ്യത വര്‍ധിപ്പിക്കുന്നകാരണങ്ങളാണ് . രക്തധമനികളില്‍ രക്തത്തിന്റെ സമ്മര്‍ദം ഉണ്ടാക്കുന്ന ഏത് അവസ്ഥയും പ്രീഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിച്ചേക്കാം.ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ പ്രീഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കല്‍, കൊഴുപ്പുകളും, ട്രാന്‍സ് ഫാറ്റുകളും കുറയ്ക്കുന്നത് ബി പി കുറക്കാന്‍ സഹായമാകും . സ്ഥിരമായി റിലാക്സേഷന്‍ വ്യായാമങ്ങള്‍, ഡീപ് ബ്രീത്തിംഗ് അല്ലെങ്കില്‍ മെഡിറ്റേഷന്‍ പരിശീലിക്കുന്നത് പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. നല്ല ഉറക്കം ശരീരത്തെയും മനസ്സിനെയും യാസരഹിതമാക്കിത്തീര്‍ക്കും. രക്തമ്മര്‍ദം നിരീക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം . ഇതിനായി ഡോക്ടറുടെ സഹായം തേടുകയോ ഡിജിറ്റല്‍ ബിപി മോണിറ്റര്‍ ഉപയോഗിച്ച്‌ വീട്ടില്‍ സ്വയം പരിശോധിക്കുകയോ ചെയ്യാം . 40 വയസ്സിനു മുകളിലാണ് പ്രായമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം പരിശോധനകള്‍ക്കിടയിലുള്ള ഇടവേള നിശ്ചയിക്കേണ്ടത്.എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും രക്തസമ്മര്‍ദം പരിശോദിക്കുന്നത് പ്രീഹൈപ്പര്‍ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കും .
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

How to Avoid BP or Pre-Hypertension.

You may also like

Vlogs Video

Commedy Video