360 വർഷത്തെ ചരിത്രം തിരുത്തി ആദ്യ ഇന്ത്യന്‍ വനിത|Gagandeep Kang | Indian Woman |Royal Society Fellow

126 views

360 വര്‍ഷത്തിനിപ്പുറം അത്യപൂര്‍വനേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കി ഡോക്ടറായ ഗഗന്‍ദീപ് കാംഗ്.ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് ലണ്ടന്റെ കീഴിലുള്ള ഫെല്ലോസ് ഓഫ് റോയല്‍ സൊസൈറ്റി തെരഞ്ഞെടുത്ത 51 ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഗഗന്‍ദീപ. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ആഗോളതലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ് ഗഗന്‍ദീപ് കാംഗ്.ഇന്ത്യയിൽ നിന്നും നിരവധി പേർ ഇതിന് മുൻപും ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്ല്മ് ഇന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയെന്ന ബഹുമതി ഗഗന്‍ദീപിനുള്ളതാണ്.360-വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-സാങ്കേതിക വേദിയാണ് ഫെല്ലോസ് ഓഫ് റോയല്‍ സൊസൈറ്റി. ശാസ്ത്രരംഗത്ത് അത്യപൂര്‍വമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് റോയല്‍ സൊസൈറ്റി ഈ ബഹുമതി നല്‍കി ആദരിക്കുന്നത്. ഐസക്ക് ന്യൂട്ടണ്‍, ചാള്‍സ് ഡാര്‍വിന്‍, മൈക്കള്‍ ഫാരഡെ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നിരയില്‍ ഇതോടെ ഗഗന്‍ദീപ് കാംഗും ഇടം നേടിയിരിക്കുകയാണ്.ശ്രീനിവാസ രാമാനുജന്‍, ഹോമി ഭാബ, സത്യേന്ദ്ര നാഥ് ബോസ് എന്നിവരാണ് ഇന്ത്യയില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് പ്രമുഖര്‍.ഇരുപതിലധികം ഇന്ത്യക്കാര്‍ ഇതിന് മുൻപ് ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.ബോംബയിലെ കപ്പല്‍ നിര്‍മാതാവും എഞ്ചിനീയറുമായ അര്‍ദാസീര്‍ കര്‍സെറ്റജീയാണ് ആദ്യമായി ഇന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിച്ച വ്യക്തി. ഇതിനു പുറമെ .1962-ലാണ് ഗഗന്‍ദീപ് കാംഗ് ജനിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവിന്റെ സഹായത്തോടെ നിര്‍മിച്ച ചെറു പരീക്ഷണശാലകളിലാണ് ഗഗന്‍ദീപ് ഏറ്റവുമധികം സമയം ചിലവഴിച്ചത്. 1987-ല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഗഗന്‍ദീപ് 1991-ല്‍ മൈക്രോബയോളജിയില്‍ ബിരുദാനന്ദര ബിരുദം നേടി. റോയല്‍ കോളേജ് ഒഫ് പത്തോളജിയില്‍ രോഗാണുശാസ്ത്രത്തില്‍ ഉന്നത ഗവേഷണം നടത്തിയതിനുശേഷം അവര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഉദരരോഗവിഭാഗത്തില്‍ അധ്യാപികയായി. ഇപ്പോള്‍ ഫരീദാബാഥ് ആസ്ഥാനമായ ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്നോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ എക്സിക്യൂട്ടിവ് ഡയറക്ടറാണ്. 2015 മുതല്‍ ലോകാരോഗ്യസംഘടനയുടെ തെക്ക്-കിഴക്ക് ഏഷ്യന്‍ മേഖലയുടെ അദ്ധ്യക്ഷസ്ഥാനവും ഗഗന്‍ദീപ് കാംഗ് വഹിക്കുന്നു. വുമണ്‍ ബയോസയന്റിസ്റ്റ് ഓഫ് ദ ഇയര്‍, ഇന്‍ഫോസിസ് പ്രൈസ് ഇന്‍ .

You may also like

Vlogs Video

Commedy Video