cop transferred after picture with god woman goes viral

249 views

ആള്‍ദൈവത്തിന്റെ മസാജ് ആസ്വദിച്ച് കാക്കി



പൊലീസ് യൂണിഫോമിലുളള മസാജാണ് ഡൽഹി പൊലീസിന്റെ ഉറക്കം കളഞ്ഞത്


പൊലീസ് യൂണിഫോമില്‍ ആള്‍ ദൈവത്തിന്‍റെ മസാജ് ആസ്വദിച്ച പോലിസുകാരന്‍ പുലിവാല്‍ പിടിച്ചു.ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ തല ആൾദൈവം മസാജ് ചെയ്തു കൊടുക്കുന്ന ചിത്രങ്ങൾ വൈറലായതിന് തൊട്ടുപിന്നാലെ പൊലീസുകാരനെതിരെ നടപടിയുമായി സേന രംഗത്തെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയതോടെ പൊലീസുകാരനെ സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തു.ജാന്‍ക്പുരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ ഇന്ദ്രപാലാണ് കാക്കി വേഷത്തിൽ ആൾദൈവത്തിന്‍റെ മസാജ് ആസ്വദിക്കാന്‍ ഇരുന്നു കൊടുത്തത്.സ്വാധി ആചാര്യ എന്ന് പേരുള്ള ആള്‍ദൈവം ആണ് മസാജ് ചെയ്തത്. സ്വാധിയെ സന്ദര്‍ശിക്കുന്ന ആദ്യ പൊലീസുകാരനല്ല ഇന്ദ്രപാല്‍. മുന്‍പും മുതിര്‍ന്ന രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥന്‍മാരും നമിത ആചാര്യയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

cop transferred after picture with god woman goes viral.

You may also like

News Video

Cooking Video